Nay a nordic nerd nor a nemesis to the novus-ordum; I merely am a noble nexus to a nomadic nous;
and I nominate no claim to be normal, neither notably nonpareil.
Nevertheless, notwithstanding the noxious nod of the nocturnal noir, my notions shall remain nubile;
and you can call me "N".
Catching Elephant is a theme by Andy Taylor
ഇന്നെനിക്ക് തിരിഞ്ഞുനോക്കാൻ പേടിയാണ് -
കാരണം, ഭൂതകാലത്തിന് ഹൃദയമുണ്ട്.
അതിൻറെ ചുവപ്പ് എന്നെ പേടിപ്പെടുത്തുന്നു.
ഇന്നിൻറെ മങ്ങിയ വെളുപ്പുനിറത്തിൽ
പകലുകളുറങ്ങിത്തീർക്കുന്ന
വർത്തമാനത്തിന് ഹൃദയമെന്തിന്?!
യാത്രയിലെപ്പൊഴോ
മരവിച്ചു വിറകായിത്തീർന്ന അതിനെ
ഞാൻ എന്നേ
വഴിയിലുപേക്ഷിച്ചുകഴിഞ്ഞിരുന്നു.
വെളുപ്പും കറുപ്പും
കടലാസുകഷ്ണങ്ങളും നിറങ്ങളൂറ്റുന്ന
ഇന്നിൻറെ ലോകം
ചുവപ്പിൻറെ തീക്ഷ്‌ണമായ അനുരാഗം
സഹിക്കുന്നതെങ്ങനെ!
വലം കയ്യിലിറുകെപ്പിടിച്ച
വരണ്ട തലച്ചോറിലും
വെളുപ്പ് ഉരുകിയൊലിച്ചിരുന്നു.
വരണ്ടുണങ്ങിയ ഭാവിയുടെ മാറു പിളർന്ന്
മിടിക്കാത്ത ഹൃദയത്തിൽ
രക്തം നിറച്ചുകൊണ്ട് നീ വരിക.
ഒരിറ്റ് രക്തം എൻറെ നിറുകയിൽ വീഴ്ത്തുക.
എൻറെ നാളെകൾ
അതിൻറെ തീക്ഷ്ണതയിൽ
പ്രകാശമാനമാകട്ടെ!